കോഴിക്കോട്: സിപിഐ എം വിപുലീകൃത സംസ്ഥാനകമ്മിറ്റിയോഗ നടത്തിപ്പിന് വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. സപ്‌തംബർ 13, 14,15 തിയത്തികളിലാണ് വിപുലീകൃത സംസ്ഥാനകമ്മിറ്റി ചേരുക. എകെജി ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. പി എ മുഹമ്മദ്‌റിയാസ് അധ്യക്ഷനായി. കേന്ദ്രക്കമ്മിറ്റി അംഗം ടി പി രാമകൃഷ്‌ണൻ സംസാരിച്ചു. എം മെഹബൂബ് സ്വാഗതം പറഞ്ഞു. സംഘാടകസമിതി ചെയർമാനായി സംസ്ഥാനസെക്രട്ടറിയറ്റംഗം പി എ മുഹമ്മദ്‌റിയാസിനെയും ജനറൽ കൺവീനറായി ജില്ലാസെക്രട്ടറി എം മെഹബൂബിനെയും തെരഞ്ഞെടുത്തു. എളമരം കരീം, ടി പി രാമകൃഷ്‌ണൻ, പി സതീദേവി , ഒ സദാശിവൻ എന്നി വരാണ് രക്ഷാധികാരികൾ. മറ്റു ഭാരവാഹികൾ: എ പ്രദീപ്‌കുമാർ(ട്രഷറർ). പി മോഹനൻ, കെ കെ ലതിക, വി വസീഫ്, കെ ഇഎൻ, മാന്പറ്റ ശ്രീധരൻ, കെ പി അനിൽകുമാർ, തോട്ടത്തിൽ രവീന്ദ്രൻ, വി കെ സി മമ്മത്‌കോയ, പി ടി എ റഹീം(കൺവീനർമാർ), ടി വിശ്വനാഥൻ, എം ഗിരീഷ്, പി കെ മുകുന്ദൻ, കെ കെ ദിനേശൻ, ബാബു പറശേരി, യു സുധർമ്മ, കെ അരുൺ, ടി പി അമൽരാജ്( കൺീവനർമാർ). വിവിധ ഉപസമിതികളും രൂപീകരിച്ചു.










