General

സർവകലാശാല വെബ്സൈറ്റിൽ അംഗീകാരമില്ലാത്ത കോഴ്സിന്റെ പരീക്ഷാഫലം; മൂന്നംഗ സിൻഡിക്കേറ്റ് സമിതി അന്വേഷണം നടത്തും

Nano News

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല ഔദ്യോഗിക വെബ്സൈറ്റിൽ അനുമതിയില്ലാത്ത കോഴ്സിന്‍റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ച സംഭവത്തിൽ കണ്ണൂർ സർവകലാശാല  അന്വേഷണം തുടങ്ങി. സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത് വയനാട് ഡബ്ല്യു.എം.ഒ ഇമാം ഗസാലി കോളേജിലെ ബികോം സി.എ കോഴ്സിന്‍റെ ഒന്നാം സെമസ്റ്റർ ഫലമാണ്. 

ഡബ്ല്യു.എം.ഒ ഇമാം ഗസാലി കോളേജിലെ ഈ കോഴ്സിന് സർവകലാശാല ഇതുവരെ അംഗീകാരം നൽകിയിട്ടുണ്ടായിരുന്നില്ല. വെബ്സൈറ്റിൽ ഫലം വന്നതിൽ പിഴവ് എവിടെയാണ് സംഭവിച്ചതെന്ന് കണ്ടെത്താൻ മൂന്നംഗ സിൻഡിക്കേറ്റ് സമിതിയെ നിയോഗിച്ചെന്ന് സർവകലാശാല വൈസ് ചാൻസിലർ പറഞ്ഞു. ആരോപണം ഉന്നയിച്ചത് കെ‍എസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസാണ്. സ‍ർവകലാശാലകളിൽ പുതിയതായി നടപ്പാക്കിയ കെ-റീപ് സോഫ്റ്റ്‍വെയറിലെ പിഴവാണ് ഇതെന്നും കെ.എസ്.യു ആരോപിക്കുന്നുണ്ട് .


Reporter
the authorReporter

Leave a Reply