Friday, December 6, 2024
Latest

എലത്തൂർ ട്രെയിനിലെ തീവെയ്പ്പ് സംഭവം, രേഖാചിത്രം പുറത്ത്


കോഴിക്കോട്:എലത്തൂർ ട്രെയിനിലെ തീവെയ്പ്പ് സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിൻ്റെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു.

പ്രതിയെന്ന് സംശയിക്കുന്ന ആളുമായി സാദൃശ്യമുള്ള ചിത്രം എലത്തൂർ പോലീസ് സ്റ്റേഷനിൽ രേഖാചിത്രവിദഗ്ധരാണ് തയ്യാറാക്കിയത് .

നിർണായക സാക്ഷി റാസിക്കിൻ്റെ സഹായത്തോടെയാണ് ചിത്രം വരച്ചത്‌.

അതേ സമയം ട്രെയിൻ അക്രമം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് ഡി ജി പി അനിൽ കാന്ത് അറിയിച്ചു.

എലത്തൂരിൽ സമീപത്തെ കെട്ടിടത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.

ദൃശ്യങ്ങളിൽ ഉള്ളത് ചുവപ്പ് ഷർട്ടും ധരിച്ച യുവാവാണ്.

സംഭവ ശേഷം റോഡിലെത്തിയ പ്രതി ഫോണിൽ സംസാരിക്കുന്നതായും, തുടർന്ന് ബൈക്കിന് പിന്നിൽ കയറി പോകുന്നതുമായുള്ള ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.

ഇത് മുൻനിർത്തിയുള്ള അന്വേഷണമാണ് നടത്തുന്നത് എന്ന് ഡിജിപി അനിൽ കാന്ത് പറഞ്ഞു.

കുറച്ചു തെളിവുകൾ ലഭിച്ചതായും, പ്രതികളെ ഉടൻ പിടികൂടുമെന്നും ഡിജിപി വ്യക്തമാക്കി.


Reporter
the authorReporter

Leave a Reply