Thursday, December 26, 2024
EducationLatest

വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു.


കോഴിക്കോട് സിറ്റിയിലെ പോലീസ് സംഘടനാംഗങ്ങളുടെയും സഹകാരികളുടെയും മക്കളെ വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടാൻ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ ജില്ലാ കമ്മറ്റികളും കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘവും സിറ്റി പോലീസ് കൺസ്യൂമർ സ്റ്റോറും സംയുക്തമായി എസ്. എസ്. എൽ. സി -പ്ലസ്ടു (തത്തുല്യ ) പരീക്ഷകളിൽ ഉന്നത വിജയം നേടിയ പോലീസുദ്യോഗസ്ഥരുടെയും സംഘം അംഗങ്ങളുടെയും മക്കളായ 199 വിദ്യാർഥികളെയാണ് ആദരിച്ചത് .

വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് ചടങ്ങിന്റെ ഉത്ഘാടനവും അവാർഡ് വിതരണവും ഉത്തരമേഖല പോലീസ് ഇൻസ്‌പെക്ടർ ജനറൽ ടി.വിക്രം നിർവഹിച്ചു .

കേരള പോലീസ് ഓഫീസർസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ സി. ഷൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡിഷണൽ എസ്. പി. സുരേന്ദ്രൻ.എൽ ,ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ ജോൺസൺ. എ. ജെ., കെ പി. എ.സംസ്ഥാന ട്രഷറർ എ.സുധിർ ഖാൻ, കെ. പി. ഒ. എ സംസ്ഥാന നിർവാഹക സമിതി അംഗം സി. പ്രദീപ് കുമാർ, സിറ്റി പോലീസ് സഹകരണ സംഘം ഡയറക്ടർ മുഹമ്മദ്‌ സബീർ. കെ. ടി.,എന്നിവർ സംസാരിച്ചു.കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സെക്രട്ടറി വി. പി. പവിത്രൻ സ്വാഗതവും സിറ്റി പോലീസ് കൺസ്യൂമർ സ്റ്റോർ ഡയറക്ടർ കെ.ബിനുരാജ് നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply