Wednesday, July 17, 2024
HealthLatest

മേയ്ത്രയില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി ആരംഭിച്ചു


കോഴിക്കോട്: മേയ്ത്ര ഹോസ്പിറ്റലിന്റെ ഏഴാമത് സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി (ഒബിജിവൈ) ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും സമഗ്രമായ ചികിത്സ വാഗ്ദാനം ചെയ്യുന്ന ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി സെന്ററിന് വിദഗ്ധരായ ഗൈനക്കോളജിസ്റ്റുകള്‍, ഒബ്സ്റ്റട്രീഷ്യന്‍മാര്‍, നിയോനാറ്റോളജിസ്റ്റുകള്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.

സ്ത്രീകളുടെയും നവജാതശിശുക്കളുടെയും പൊതുവായ ആരോഗ്യപ്രശ്‌നങ്ങള്‍ മുതല്‍ സങ്കീര്‍ണ്ണമായ പ്രസവചികിത്സ, ഗൈനക്കോളജിക്കല്‍ പരിചരണം വരെയുള്ള എല്ലാ അത്യാധുനിക സ്‌പെഷ്യാലിറ്റി സേവനങ്ങളും ഒരു കേന്ദ്രത്തില്‍ ലഭ്യമാകും. കൗമാരക്കാരുടെ ആരോഗ്യം, റിപ്രൊഡക്ടീവ് മെഡിസിന്‍, പ്രീനാറ്റല്‍-പ്രിവന്റീവ് ഹെല്‍ത്ത് പ്രോഗ്രാമുകള്‍, ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭ പരിചരണങ്ങളും പ്രസവവും, ആര്‍ത്തവവിരാമ പരിചരണം, വന്ധ്യതാ പരിഹാരങ്ങള്‍ തുടങ്ങി വിശാലമായ സേവനങ്ങളാണ് കേന്ദ്രത്തിലൂടെ ലഭ്യമാകുക. ലാപ്രോസ്‌കോപ്പി, ഹിസ്റ്ററോസ്‌കോപ്പി തുടങ്ങിയ നൂതന ഗൈനക്കോളജിക്കല്‍ നടപടിക്രമങ്ങളും ഗൈനക്കോളജിക്കല്‍ ക്യാന്‍സറുകളുടെ ചികിത്സയും ചെയ്യാനുള്ള ആധുനിക സാങ്കേതികതയും കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

മികച്ച ക്ലിനിക്കല്‍ സേവനങ്ങള്‍ക്ക് പുറമേ, അത്യാധുനികരീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഗര്‍ഭിണികള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള സൗകര്യങ്ങളും കേന്ദ്രത്തെ വ്യത്യസ്തമാക്കുന്നു. അമ്മമാരുടെയും നവജാതശിശുക്കളുടെയും ആരോഗ്യം വര്‍ധിപ്പിക്കുന്ന – വ്യക്തിഗത പരിചരണവും ആശ്വാസവും പ്രദാനം ചെയ്യുന്നതിനായി ‘കണ്ടെമ്പററി ബര്‍തിംഗ് സ്യൂട്ടുകളും’ 10 കിടക്കകളുള്ള ലെവല്‍-3 നിയോനാറ്റല്‍ ഐസിയുവും ഒരുക്കിയിട്ടുണ്ട്. അഡ്വാന്‍സ്ഡ് ക്രിട്ടിക്കല്‍ കെയര്‍ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സ്‌പെഷ്യലിസ്റ്റ് നിയോനാറ്റോളജിസ്റ്റുകളാണ്.

മികച്ച ചികിത്സാനുഭവം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന മേയ്ത്ര ഹോസ്പിറ്റലില്‍ എപ്പോഴാണ് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാത്രമായി ഒരു മികവിന്റെ കേന്ദ്രം ആരംഭിക്കുകയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി സെന്റര്‍ എന്ന് ഹോസ്പിറ്റലിന്റെയും കെഇഎഫ് ഹോള്‍ഡിംഗ്‌സിന്റെയും ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. പ്രസവം, സ്ത്രീരോഗ -വിഭാഗങ്ങളില്‍ ഏറ്റവും പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുകയെന്ന് ഹോ്‌സ്പിറ്റല്‍ ഡയറക്ടറും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ കാര്‍ഡിയോ വാസ്‌കുലര്‍ കെയര്‍ ഉപദേഷ്ടാവും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് സാധ്യമായ എല്ലാ ഒബിജിവൈ ആവശ്യങ്ങള്‍ക്കും ഏറ്റവും നൂതനമായ രോഗനിര്‍ണ്ണയവും ചികിത്സകളും നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒബ്‌സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജിയുടെ ഡിസൈന്‍, പ്രോസസ്സ്, ടെക്‌നോളജി, ഫംഗ്ഷണാലിറ്റി, സര്‍വീസ് എന്നിവ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ഏറ്റവും മികച്ച പരിചരണം നല്‍കുവാനാകുന്ന വിധത്തിലാണ് സജ്ജമാക്കിയിട്ടുള്ളത്. അമ്മമാര്‍ക്കും നവജാത ശിശുക്കള്‍ക്കും ക്ഷേമത്തിന്റെ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനാണ് സമകാലിക ജനന സ്യൂട്ടുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഞങ്ങളുടെ സ്‌പെഷ്യലിസ്റ്റുകളും അടിസ്ഥാന സൗകര്യങ്ങളും സങ്കീര്‍ണ്ണമായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സുസജ്ജമാണ് എന്ന് മേയ്ത്ര ഹോസ്പിറ്റല്‍ ഡയറക്ടര്‍ ശബാന ഫൈസല്‍ പറഞ്ഞു.

ഈ മേഖലയിലെ ഏറ്റവും പ്രഗത്ഭരായ ഡോക്ടര്‍മാരെയാണ് സെന്റര്‍ അണിനിരത്തുന്നതെന്ന് സെന്റര്‍ ഫോര്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിയുടെ മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ അരുണ മേനോന്‍ പറഞ്ഞു. ഒബ്സ്റ്റെട്രീഷ്യന്‍മാരുടെയും ഗൈനക്കോളജിസ്റ്റുകളുടെയും ടീമില്‍ ഡോ. സന്ധ്യ പ്രദീപ്, ഡോ. രേഷ്മ റഷീദ്, ഡോ. സുലോചന കെ, ഡോ. പി എന്‍ അജിത, ഡോ. നേത്ര എം, ഡോ. തനൂജ എന്നിവര്‍ ഉള്‍പ്പെടും. ശിശു സംരക്ഷണത്തിനായി ഡോ. മുഹമ്മദ് ഹുനൈസ്, ഡോ. മുഹ്സിന്‍ സി വി, ഡോ. ജാസിര്‍ ഉസ്മാന്‍ എന്നിവരുള്‍പ്പെടെയുള്ള ശിശുരോഗ വിദഗ്ധരും പ്രമുഖ നിയോനാറ്റോളജിസ്റ്റായ ഡോ. ആന്റോ ഫെര്‍ഡിന്‍ വിയും സംഘത്തിലുണ്ട്. കൂടാതെ അത്യാധുനിക തലത്തിലുള്ള ലെവല്‍-III -എന്‍ഐസിയുവും കേന്ദ്രത്തെ മികവുറ്റതാക്കുന്നു.
ആരോഗ്യരംഗത്ത് ഒരു പുതിയ ചക്രവാളം തീര്‍ത്ത കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍,
അഞ്ച് വര്‍ഷത്തിനുള്ളില്‍, ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായി മാറിക്കഴിഞ്ഞു. മേയ്ത്ര ഹോസ്പിറ്റല്‍ ആഗോള ആതുരപരിചരണ നിലവാരത്തോട് കിടപിടിച്ചുകൊണ്ട് TAHPI ഓസ്ട്രേലിയയ്ക്കൊപ്പം ചേര്‍ന്ന് രോഗീകേന്ദ്രിത രൂപകല്പനയും, KEF ഹോള്‍ഡിംഗ്സിന്റെ ഓഫ്സൈറ്റ് മാനുഫാക്ചറിംഗ് ഫെസിലിറ്റിയില്‍ നിര്‍മ്മിച്ച ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും, ക്ലീവ്ലാന്‍ഡ് ക്ലിനിക്ക് ഫിസിഷ്യന്‍മാരുടെ സഹകരണത്തോടെ വികസിപ്പിച്ച കെയര്‍-പാത്ത് മാതൃകയുമായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ സേവനത്തിന്റെ വേറിട്ട പാതയിലാണ്.

ഹാര്‍ട്ട് & വാസ്‌കുലര്‍ കെയര്‍, ബോണ്‍, ജോയിന്റ് & സ്‌പൈന്‍്, ന്യൂറോ സയന്‍സസ്, ഗ്യാസ്‌ട്രോ സയന്‍സസ്, നെഫ്രോ-യൂറോസയന്‍സസ്, ബ്ലഡ് ഡിസീസ്, ബിഎംടി & കാന്‍സര്‍ ഇമ്യൂണോതെറാപ്പി, എന്നീ സെന്റര്‍ ഓഫ് എക്‌സലന്‍സുകളുടെ കൂട്ടത്തിലേക്കാണ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി കൂടി അണി ചേരുന്നത്.

പൂര്‍ണ്ണമായും പേപ്പര്‍ രഹിതമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ പ്രധാന സ്‌പെഷ്യാലിറ്റികള്‍ക്കായി ക്ലിനിക്കല്‍ പാത് വേകള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഏഴ് അത്യാധുനിക ഓപ്പറേഷന്‍ തിയേറ്ററുകളും ദക്ഷിണേന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ഹൈബ്രിഡ് കാത്ത് ലാബും 52 വ്യക്തിഗത ഐസിയു ക്യുബിക്കിളുകളും ഉണ്ട്. 3-ടെസ്ല എംആര്‍ഐ മെഷീന്‍, 128- സ്ലൈസ് CT, ടെലി ICU-കള്‍ തുടങ്ങി അതിനൂതന സാങ്കേതിക സംവിധാനങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.


Reporter
the authorReporter

Leave a Reply