General

വയനാട്ടില്‍ ഭൂചലനം; വലിയ ശബ്ദവും മുഴക്കവും കേട്ടെന്ന് നാട്ടുകാര്‍

Nano News

വയനാട്ടില്‍ ഭൂചലനമെന്ന് സംശയം. ഭൂമിക്കടിയില്‍ നിന്ന് വലിയ ശബ്ദവും മുഴക്കവും കേട്ടെന്ന് നാട്ടുകാര്‍. അമ്പലവയല്‍, കുറിച്യര്‍മനല, പിണങ്ങോട്, മൂരികാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ തുടങ്ങിയ പ്രദേശങ്ങളിലാണ് ശബ്ദം അനുഭവപ്പെട്ടത്. ഇടിമുഴക്കം പോലെയാണ് ശബ്ദം കേട്ടതെന്ന് നാട്ടുകാര്‍.

റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നു. പ്രദേശത്ത് സ്‌കൂളുകള്‍ നേരത്തെ വിട്ടു. സമീപവാസികളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചു. വൈത്തിരിയിലെ പൊഴുതനയിലും ശബ്ദം കേട്ടെന്ന് നാട്ടുകാര്‍. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.


Reporter
the authorReporter

Leave a Reply