രാമനാട്ടുകര :വാഴയൂർ-അഴിഞ്ഞിലം
C Pl (M) കുതിരാട്ടുപറമ്പ ബ്രാഞ്ചിനു വേണ്ടി നിർമ്മിച്ച ഇ.കെ. നായനാർ സാംസ്കാരിക നിലയം വാഴയൂരിലെ മുതിർന്ന നേതാവ് പി. ചന്ദ്രദാസൻ ഉദ്ഘാടനം ചെയ്തു. ഓഫീസിനകത്തു സ്ഥാപിച്ച ഇ.കെ.നായനാരുടെയും പൂക്കണ്ടത്തിൽ സുബ്രഹ്മണ്യൻ്റെയും ഫോട്ടോ കാരാട് ലോക്കൽ സെക്രട്ടറി ഇ.പ്രേമൻ അനാച്ഛാദനം ചെയ്തു. ആദ്യകാല പാർട്ടി പ്രവർത്തകരെ കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം വിമല പാറക്കണ്ടത്തിൽ ആദരിച്ചു.കവി ,പ്രദീപ് രാമാനാട്ടുകര സാംസ്കാരിക പ്രഭാഷണം നടത്തി.പി.മോഹൻദാസിൻ്റെ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ ശശിധരൻ പൂഞ്ചോല, രമേശൻ പടുവിൽ, ബൈജു പി.കെ. എന്നിവർ സംസാരിച്ചു തുടർന്ന് കാലാവിരുന്നും,കരാട്ടെ പ്രദർശനവും നടന്നു