AchievementHealthLatest

ഡോ. ശ്രീദേവിക്ക് എംഡി സൈക്യാട്രിയില്‍ ഒന്നാം റാങ്ക്

Nano News

കോഴിക്കോട്: ഡോ.എസ്. ശ്രീദേവിക്ക് അമൃത വിശ്വവിദ്യാപീഠത്തില്‍ നിന്ന് എംഡി സൈക്യാട്രിയില്‍ ഒന്നാം റാങ്കും സ്വര്‍ണ്ണ മെഡലും. നിലവില്‍ കൊച്ചി ഗവമെന്റ് മെഡിക്കല്‍ കോളേജില്‍ സൈക്യാട്രി വിഭാഗത്തില്‍ ജോലി ചെയ്യുന്നു. കൊച്ചിയിലെ വെല്‍കെയര്‍ഹോസ്പിറ്റലിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. നിജിത്ത് ഒ.ഗോവിന്ദന്റെ ഭാര്യയാണ്. കണ്ണൂര്‍ സ്വദേശിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദവും ഐഐടി ഖരഗ്പൂരില്‍ നിന്ന് മാസ്റ്റര്‍ ഇന്‍ മെഡിക്കല്‍ സയന്‍ ആന്റ് ടെക്നോളജിയില്‍ (എംഎംഎസ്ടി) ഒന്നാം റാങ്കോടെ മാസ്റ്റര്‍ ബിദുദവും നേടി. പിന്നീട് ഫിലിപ്പ് ഹെല്‍ത്ത് കെയറില്‍ ഗ്ലോബല്‍ ലീഡായി ജോലി. 2017ല്‍ യുപിഎസ്സി പരീക്ഷയില്‍ 804-ാം റാങ്ക് നേടി ഐആര്‍എഎസ് പ്രൊബേഷണര്‍, 2021ല്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് റാങ്ക് ലിസ്റ്റിലും ഇടം നേടി. പക്ഷെ ആതുര സേവന രംഗക്കു തന്നെ തുടരുകയായിരുന്നു ശ്രീദേവി.


Reporter
the authorReporter

Leave a Reply