കോഴിക്കോട്:കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച അനേകം കേസുകൾക്കു തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻമാരിൽ ഒരാളായ ഡോ. ഷേർളി വാസു അന്തരിച്ചു.
വീട്ടിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.
1956-ൽ തൊടുപുഴയിൽ ജനനം. കോട്ടയം മെഡിക്കൽ കോളജിൽനിന്നും എം.ബി.ബി.എസ്സും കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ഫോറൻസിക് മെഡിസിനിൽ എം.ഡി. ബിരുദവും. 1982 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിൽ അധ്യാപിക. 1996-ൽ ലോകാരോഗ്യ സംഘടനയുടെ ഫെല്ലോഷിപ്പിൽ സ്ത്രീകളുടെയും കുട്ടികളുടെയും നേർക്കുള്ള അതിക്രമങ്ങൾ, ഭീകരാക്രമണങ്ങളിലെ പരിക്കുകൾ ഇവയിൽ ഇംഗ്ലണ്ടിൽ ഉപരിപഠനം. 2001 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി. തൃശ്ശൂർ ഗവ. മെഡിക്കൽകോളജ് പ്രിൻസിപ്പലായിരിക്കേ 2016-ൽ വിരമിച്ചു. മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം മേധാവിയായി പ്രവർത്തിച്ച് വരികയായിരുന്നു.
2017ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്‌നം പുരസ്‌കാരമായ ജസ്റ്റീസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചു.