കോഴിക്കോട് : “ആ സന്ദേശം എന്റതല്ല…..കോവിഡ് കാലത്ത് ഇതു മൂന്നാം തവണയാണ് വാട്‌സ്ആപ്പിൽ എന്റെ പേരിൽ ഇത്തരം സന്ദേശം പ്രചരിക്കുന്നത്…ശത്രുതയുടെ പേരിലല്ല ഈ സന്ദേശം. സൈബർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്..”
കോവിഡ് മൂന്നാം തരംഗമായി ഒമിക്രോൻ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോഴിക്കോട്ടെ ആസ്റ്റർ മിംസിലെ എമർജൻസി വിഭാഗം തലവൻ ഡോ. പി.പി.വേണുഗോപാലിന്റെ പേരിൽ വാട്‌സ്ആപ്പിൽ “മുൻകരുതൽ സന്ദേശം” എന്നപേരിൽ പ്രചരിക്കുന്ന സന്ദേശത്തിനെതിരെ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഡോ.പി.പി.വേണുഗോപാൽ.
കഴിഞ്ഞ ദിവസമാണ് സോഷിൽ മീഡിയയിൽ സന്ദേശം കാണുന്നത്. ഈ സന്ദേശത്തിൽ പറഞ്ഞതിനൊന്നും ഒമിക്രോനുമായി അടിസ്ഥാനമില്ല. ഒമിക്രോൻ ഭയപ്പെടേണ്ടതില്ല. വൈറസുകളുടെ ജീനുകളിൽ വരുന്ന മാറ്റം അതിന്റെ സ്വഭാവത്തിൽ ചെറിയ മാറ്റം കാണും. അത് സ്വാഭാവികമാണ്. രണ്ടാം തരംഗത്തിൽ വന്ന ഡെൽറ്റ വൈറസ് ഗുരുതരമായിരുന്നു എന്നു അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് 3000 അധികം കോവിഡ് രോഗികളെയാണ് ഡോക്‌ടർ പരിശോധിച്ചത്. അത്ര ഗുരുതരം പുതിയ വൈറസിന് ഉണ്ടാകാൻ സാധ്യതയില്ലന്ന് അദ്ദേഹം ഓർമിപ്പിച്ചു.
വ്യാജ സന്ദേശത്തിൽ പോലീസ് പരിശോധിക്കുന്നുണ്ട്. വാട്‌സ്ആപ്പിൽ ഉപരി ഒരു ഓണ്ലൈൻ മാധ്യമത്തിലും സന്ദേശം വാർത്തയായി വന്നിരുന്നു