കോഴിക്കോട് : ശ്രീ നാരായണ ഗുരു ദേവന്റെ ആശയം എല്ലാവരിലേക്കും എത്തിച്ച ഡോ.പൽപ്പുവിന്റെ ജീവിതം പുതു തലമുറ പാഠമാക്കണമെന്ന് പി ടി എ റഹീം എം എൽ എ . വെള്ളിപറമ്പ് ശ്രീ നാരായണ ഗുരു മന്ദിരം കെട്ടിടത്തിൽ ആരംഭിച്ച ഡോ. പൽപ്പു ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ
ഡോ. പൽപ്പുവിന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങളെ പിന്തുടരാൻ ട്രസ്റ്റ് ഗുണം ചെയ്യുമെന്നും എം എൽ എ പറഞ്ഞു.നിർദ്ധന രോഗികൾക്കുള്ള മരുന്ന് വിതരണം എം എൽ എ നിർവ്വഹിച്ചു. ട്രസ്റ്റ് ചെയർമാൻ പി സി അശോകൻ അധ്യക്ഷത വഹിച്ചു.
പൊതു സമ്മേളനം ഡോ.പിയൂഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. സമർപ്പണമാകുന്ന ജീവിതത്തിൽ സ്നേഹം അതിന്റെ ശിലയാകണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി പ്രേമാനന്ദ ശിവഗിരി മഠം മുഖ്യ പ്രഭാഷണം നടത്തി. ഓഫീസ് കമ്പ്യൂട്ടർ ഉദ്ഘാടനം എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടിയും ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ജോയിൻറ് ആർ ടി ഒ എം ജി മനോജ് കുമാറും നിർവ്വഹിച്ചു. കൂർക്കം പറമ്പ് പുത്തലത്ത് മേത്തൽ റോഡ് കമ്മിറ്റി ട്രസ്റ്റിന്റെ പ്രവർത്തനത്തിനായി നൽകിയ സംഭാവന എം എൽ പി ടി എ റഹീം ഏറ്റുവാങ്ങി.
ദൈവദശകം നൃത്താവിഷ്ക്കാരം അവതരിപ്പിച്ച അനർഘ ധർമ്മരാജ് , പ്രിയങ്ക ധർമ്മരാജ് , അശ്വതി സുനിൽ , ജീവകാരുണ്യ പ്രവർത്തക ഐശ്വര്യ മായനാട് എന്നിവരെ ആദരിച്ചു.ട്രസ്റ്റ് സെക്രട്ടറി കെ ഭാസ്കരൻ ,
പി എം രവീന്ദ്രൻ , ഗിരി പാമ്പനാൽ, ദാസൻ പറമ്പത്ത്, കെ.സുധീഷ് , എൻ രത്നാകരൻ, ഉണ്ണി കരിപ്പാൽ , സുരേഷ് കുറ്റിക്കാട്ടൂർ എന്നിവർ പ്രസംഗിച്ചു.
എസ് എൻ ഡി പി മാവൂർ യൂണിയൻ സത്യൻ മാസ്റ്റർ സ്വാഗതവും ട്രസ്റ്റ് ട്രഷറർ ദേവദാസൻ കൊളച്ചിറ പൊറ്റമ്മൽ നന്ദിയും പറഞ്ഞു.