Friday, December 6, 2024
EducationGeneralLatest

ഡോ. അശ്വിൻ മുകുന്ദന് പുരസ്കാരം


കോഴിക്കോട്: പ്രമേഹ ചികിത്സ ഗവേഷകരുടെ ദേശീയ സംഘടനയായ ആർ എസ് എസ് ഡി ഐ യുടെ (റിസർച്ച് സൊസൈറ്റി ഫോർ ദ സ്റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യ) 2021 അവാർഡ് ഫോർ ബെസ്റ്റ് ഇന്നോവേഷൻ ഇൻ ഡയബറ്റിസ് കെയർ ഇൻ ചലഞ്ചിങ് സിറ്റുവേഷൻ കോഴിക്കോട് ഡോക്ടർ മോഹനൻ ഡയബറ്റിസ് സ്പെഷാലിറ്റി സെന്റർ ചീഫ് കൺസൾട്ടന്റ് ഡോ. അശ്വിൻ മുകുന്ദന്. ഈ അവാർഡിന് അർഹനായ കേരളത്തിലെ ഏക ഡോക്ടറാണ് അശ്വിൻ മുകുന്ദൻ. തലശ്ശേരി വടക്കുമ്പാട് സ്വദേശിയായ അശ്വിൻ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിലിന്റെയും അധ്യാപിക എംസി വിജയലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ഡോ. പ്രിയങ്ക കശ്യപ്.


Reporter
the authorReporter

Leave a Reply