Tuesday, December 3, 2024
GeneralLatest

വിശ്വാസികളുടെ ക്ഷേത്രങ്ങൾ പിടിച്ചെടുത്താൻ ദേവസ്വം ബോർഡുകളുടെ ക്ഷേത്രങ്ങൾ പിടിച്ചെടുക്കും; വത്സൻ തില്ലങ്കേരി


കോഴിക്കോട്: നിയമവിരുദ്ധമായി ക്ഷേത്രങ്ങൾ പിടിച്ചെടുക്കാനുള്ള മലബാർ ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ കോഴിക്കോട് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ നീലകണ്ഠനെ ഉപരോധിച്ചു.. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. മലബാർ ദേവസ്വം ബോർഡ് ആസ്ഥാനം ഹിന്ദു ഐക്യ വേദി പ്രവർത്തകർ വളഞ്ഞിരുന്നു. ഉപരോധം രണ്ട് മണിക്കൂറോളം തുടർന്നു. ഹിന്ദു ഐക്യവേദി ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കാമെന്ന് രേഖാമൂലം എഴുതി വാങ്ങിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. വിശ്വാസികളുടെ ക്ഷേത്രങ്ങൾ മലബാർ ദേവസ്വം ബോർഡ് പിടിച്ചെടുത്താൻ ദേവസ്വം ബോർഡുകളുടെ ക്ഷേത്രങ്ങൾ പിടിച്ചെടുക്കുന്ന സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു. സ്ഥലത്ത് പോലീസ് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയത്.


Reporter
the authorReporter

Leave a Reply