Latest

കെ.പി അനിൽ കുമാറിന് ജില്ലാ എൻ എസ് എസ് സ്നേഹാദരം നൽകി

Nano News

കോഴിക്കോട്:. ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം കോഴിക്കോട് ജില്ല സർവ്വീസിൽ നിന്നും വിരമിക്കുന്ന എൻ എസ് എസ് കൊയിലാണ്ടി ക്ലസ്റ്റർ കൺവീനർ കെ.പി അനിൽ കുമാറിന് സ്നേഹാദരം നൽകി. 33 വർഷത്തെ ഔദ്യോഗിക സർവ്വീസ് പൂർത്തിയാക്കിയ അനിൽകുമാർ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ, ക്ലസ്റ്റർ കൺവീനർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചത്. കൊയിലാണ്ടി ക്ലസ്റ്ററിലെ 14 യൂണിറ്റുകൾക്ക് ചടുലമായ നേതൃത്വമാണ് ക്ലസ്റ്റർ കൺവീനർ എന്ന നിലയിൽ നടത്തിയത്. സ്കൗട്ട് മാസ്റ്റർ, സ്റ്റേറ്റ്, ജില്ലാ റിസോഴ് പേഴ്സൺ, എച്ച് എസ്.എസ് ടി എ സംസ്ഥാന ഭാരവാഹി, കവി, സഞ്ചാരി, ചേലിയ അർപ്പണം ചാരിറ്റബിൾ സൊസൈറ്റി സ്ഥാപക സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ യുവജന വായനശാല & ഗ്രന്ഥാലയം ചേലിയ ‘സെക്രട്ടറി

സ്നേഹാദരം പരിപാടി എൻ എസ് എസ് റീജണൽ പോഗ്രാം കൺവീനർ എസ് ശ്രീചിത്ത് കെ.പി അനിൽ കുമാറിന് സ്നേഹാദരം നൽകി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് ജില്ലാ കൺവീനർ എം.കെ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. സില്ലി ബി കൃഷ്ണൻ, അംബുജാക്ഷൻ വി, ബിജീഷ്, സതീഷ് കുമാർ, ഗീത എസ് നായർ, സുധാകരൻ, സന്തോഷ് കുമാർ, രതീഷ് ആർ നായർ, ജയരാജ്,ഷാജി, ശ്രീചിത്ത്, കെ.എൻ റഫീക്ക്, രതീഷ് ടി, ആശംസകളർപ്പിച്ചു.


Reporter
the authorReporter

Leave a Reply