കോഴിക്കോട് ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ഡിസംബർ 21 മുതൽ വിവിധ വേദികളിലായി നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി അറിയിച്ചു.
കായിക മത്സരങ്ങൾ ഡിസംബർ 21 മുതൽ 27 വരെയും കലാമത്സരങ്ങൾ 27 മുതൽ 29 വരെയുമാണ് നടക്കുക. മത്സരങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചെയർപേഴ്സണും സെക്രട്ടറി ജനറൽ കൺവീനറുമായി വിപുലമായ സംഘാടക സമിതിക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം രൂപം നൽകി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. പി. ഗവാസ്, ഫിനാൻസ് ഓഫീസർ അബ്ദുൾ മുനീർ.കെ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദൻ വൃത്തിയിൽ
എന്നിവർ യോഗത്തിൽ സംസാരിച്ചു.
എൻട്രികൾ ഡിസംബർ 20 നു മുമ്പ് നൽകണം
ജില്ലാ കേരളോത്സവത്തിൻ്റെ കലാകായിക മത്സരങ്ങൾക്കുളള എൻട്രികൾ ഡിസംബർ 20 നു മുമ്പ് സമർപ്പിക്കണം. കലാകായിക മത്സരങ്ങളുടെ ഷെഡ്യൂൾ ചുവടെ:
മത്സര തീയതി, ഇനം, വേദി എന്ന ക്രമത്തിൽ
കായിക മത്സരങ്ങൾ
ഡിസംബർ 21-
ചെസ്സ്, പഞ്ചഗുസ്തി (ജില്ലാ പഞ്ചായത്ത് ഹാൾ)
ഡിസംബർ 22-
അത് ലറ്റിക്സ് (മെഡിക്കൽ കോളേജ് ഗ്രൗണ്ട് )
ഡിസംബർ 23, 24
ഫുട്ബോൾ (മെഡിക്കൽ കോളേജ് ഗ്രൗണ്ട്)
ഡിസംബർ 24
കളരിപ്പയറ്റ് (മാനാഞ്ചിറ)
ഷട്ടിൽ (ഇൻഡോർ സ്റ്റേഡിയം)
വോളിബോൾ (നടുവണ്ണൂർ അക്കാദമി)
നീന്തൽ (നടക്കാവ് സ്വിമ്മിംഗ് പൂൾ)
ഡിസംബർ 26
കബഡി (ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ഗ്രൗണ്ട്)
ഡിസംബർ 26, 27
20- 20 ക്രിക്കറ്റ് (ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ഗ്രൗണ്ട്)
ഡിസംബർ 27
ബാസ്ക്കറ്റ് ബോൾ (ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ഇൻഡോർ സ്റ്റേഡിയം)
ആർച്ചറി (ജെ.ഡി.ടി, വെള്ളിമാട്കുന്ന്)
വടംവലി (ബാലുശ്ശേരി)
കലാമത്സരങ്ങൾ
ഡിസംബർ 27
ഓഫ് സ്റ്റേജ് മത്സരങ്ങൾ (പേരാമ്പ്ര)
ഡിസംബർ 28, 29
സ്റ്റേജ് മത്സരങ്ങൾ (പേരാമ്പ്ര)