കൽപ്പറ്റ: വയനാട്ടിലെ ജനങ്ങൾ എൻ.ഡി.എ യെ പിന്തുണയ്ക്കുകയും, സ്ഥാനാർത്ഥി വിജയിക്കുകയും ചെയ്താൽ വയനാടിനെ കാത്തിരിക്കുന്നത് വികസന വിപ്ലവമാണെന്ന് എൻ.ഡി.എ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർഥി നവ്യ ഹരിദാസ്. നിലമ്പൂർ മണ്ഡലത്തിലെ ഗ്രാമ പ്രദേശങ്ങളിൽ പര്യടനം നടത്തി സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. വയനാട് ലോകസഭാ മണ്ഡലത്തിന്റെ പല പ്രദേശങ്ങളും ഇന്നും അവികസിതമായി തുടരുകയാണെന്നും, ഇതിനുത്തരവാദികൾ കാലാ കാലങ്ങളായി ഇവിടെ നിന്നും ജയിച്ചു പോയ ജനപ്രതിനിധികളാണെന്നും, നവ്യ ഹരിദാസ് ചൂണ്ടിക്കാട്ടി.
വയനാടിന്റെ വികസനത്തിന് ഏക പരിഹാരം നരേന്ദ്രമോദി സർക്കാരിനെ ശക്തിപ്പെടുത്തി വയനാട്ടിൽ നിന്നും എൻഡിഎ പ്രതിനിധിയെ തെരഞ്ഞെടുക്കുകയാണെന്നും സ്ഥാനാർത്ഥി നവ്യാ ഹരിദാസ് അഭിപ്രായപ്പെട്ടു.
കാരക്കോട് രാമാനന്ദാശ്രമം സന്ദർശിച്ചു കൊണ്ടായിരുന്നു സ്ഥാനാർത്ഥിയുടെ നിലമ്പൂർ മണ്ഡലം പര്യടനം ആരംഭിച്ചത്.
എടക്കര ശ്രീ വിവേകാനന്ദ പഠന കേന്ദ്രം ആർട്സ് ആൻഡ് സയൻസ് കോളേജ് സന്ദർശിച്ച സ്ഥാനാർത്ഥി വിദ്യാർഥികളുമായി സംവദിച്ചു
ഫാദർ തോമസ് തുണ്ടിയിൽ (മലങ്കര കാത്തലിക് സഭ ) മദ്യ നിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ഫാദർ മാത്യൂസ് വട്ടിയാനിക്കൽ തുടങ്ങിയ ക്രൈസ്തവ പുരോഹിതരെയും, ശ്രീ ശുഭാനന്ദ തപോ ശതാബ്ദി ആശ്രമവും സന്ദർശിച്ച് സ്ഥാനാർത്ഥി പിന്തുണ തേടി ‘
എൻ.ഡി. എ മൂത്തേടം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സ്ഥാനാർത്ഥി നവ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി പി ആർ രശ്മിൽനാഥ്,ന്യൂനപക്ഷമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അജി തോമസ്, മണ്ഡലം പ്രസിഡൻ്റുമാരായ സുധീഷ് ഉപ്പട, ബിജു സാമുവൽ മണ്ഡലത്ത്, ജനറൽ സെക്രട്ടറിമാരായ ദീപു രാജഗോപാൽ, ജിജി ഗിരീഷ്, സന്തോഷ് പഴമഠം,മീനാക്ഷി ടീച്ചർ, ഐ.ടി.സെൽ കൺവീനർ രമേഷ് നായർ തുടങ്ങിയവർ അനുഗമിച്ചു.