കോഴിക്കോട്: മുല്ലവീട്ടില്‍ കുടുംബത്തില്‍ നിന്ന് ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ക്ക് യാത്രയയപ്പു നല്‍കി. മറിയം കോയ, ഡോ. ഷാനു, ഡോ. ജിഷ എന്നിവര്‍ക്കാണ് അസോസിയേഷന്‍ ഓഫ് മുല്ലവീട്ടില്‍ ഫാമിലിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പു നല്‍കിയത്. വെസ്റ്റ് മാങ്കാവ് മുല്ലവീട്ടില്‍ ബ്രൂക് ഷോര്‍ വീട്ടില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് അബ്ദുല്‍സലീം തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു.
മുല്ലവീട്ടില്‍ അത്തന്‍ വഖഫ് കോന്തനാരി ജുമാമസ്ജിദ് ഖത്തീബ് സഫ്വാന്‍ സഖാഫി ഹജ്ജ് ക്ലാസ് എടുത്ത് പ്രാര്‍ഥന നടത്തി. ജനറല്‍ സെക്രട്ടറി എം വി സക്കീര്‍ ഹുസൈന്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ എം വി വീരാന്‍ കോയ ഹാജി, മനയില്‍ നിസാര്‍, സലീം പോക്കു, എം വി അബ്ദുല്‍സലാം ഹാജി, എം വി മൊയ്തീന്‍ കോയ ഹാജി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
ഡോ. ഷാനു മുല്ലവീട്ടില്‍, ഡോ. ജിഷ, മറിയം കോയ (കോയാസ് ഹോസ്പിറ്റല്‍) മറുപടി പ്രസംഗം നടത്തി. എം വി അബ്ദുല്‍മജീദ് ഹാജി നന്ദി പറഞ്ഞു.