GeneralHealth

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Nano News

തിരുവനന്തപുരം: ശ്രീകാര്യം സി ഇ ടി എന്‍ജിനീയറിങ് കോളജിലെ കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലിയെ കണ്ടെത്തി. പരാതി നല്‍കിയതോടെ ഭക്ഷ്യ സുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. സംഭവത്തെ തുടര്‍ന്ന് കോളജ് കാന്റീന്‍ വിദ്യാര്‍ഥികള്‍ പൂട്ടി. വിദ്യാര്‍ഥികളുടെ സമരത്തെ തുടര്‍ന്ന് ഉച്ചയ്ക്കുശേഷം കോളജിന് അവധി നല്‍കി. ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പരിശോധനയില്‍ പിഴ ഈടാക്കി തല്‍ക്കാലികമായി കാന്റീന്‍ അടപ്പിച്ചു. കാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിനു ശേഷം മാത്രമേ കാന്റീന്‍ തുറക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.


Reporter
the authorReporter

Leave a Reply