LatestPolitics

സിപിഐ ശതാബ്ദി ആഘോഷം 26 ന് കോഴിക്കോട്ട്: സംഘാടക സമിതി രൂപീകരിച്ചു


കോഴിക്കോട്: സിപിഐ രൂപീകരണത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ജില്ലാ കൗൺസിൽ ആഭിമുഖ്യത്തിൽ കോഴിക്കോട് ശതാബ്ദി ആഘോഷം സംഘടിപ്പിക്കുന്നു. പാർട്ടിയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച ജില്ലയിലെ രക്തസാക്ഷികളും മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ പോരാളികളെ ഓർമിക്കാനുതകുന്ന വിധം ജില്ല കേന്ദ്രീകരിച്ചു വലിയ ജനകീയ പങ്കാളിത്തത്തോടെയുള്ള പരിപാടിയാണ് ഒക്ടോബർ 26 ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്നത്.
ശതാബ്ദി ആഘോഷം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. കൃഷ്ണപിള്ള മന്ദിരത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കൗൺസിൽ അംഗം കെ കെ ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് സ്വാഗതം പറഞ്ഞു. ദേശീയ കൗൺസിൽ അംഗം അഡ്വ. പി വസന്തം, സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ, ജില്ലാ കൗൺസിൽ അംഗം പി കെ നാസർ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി അഡ്വ. പി വസന്തം, ടി വി ബാലൻ, കെ ജി പങ്കജാക്ഷൻ, എം സി നാരായണൻ നമ്പ്യാർ പി കെ ഗോപി, (രക്ഷാധികാരികൾ), സത്യൻ മൊകേരി (ചെയർമാൻ), കെ കെ ബാലൻ മാസ്റ്റർ, ടി കെ രാജൻ മാസ്റ്റർ, പി കെ കണ്ണൻ, പി കെ നാസർ, റീന മുണ്ടേങ്ങാട്ട് പ്രൊഫ. കെ പാപ്പുട്ടി, (വൈ. ചെയർമാൻമാർ),
ഇ കെ വിജയൻ എംഎൽ എ (ജന. കൺവീനർ), ഇ സി സതീശൻ, രജീന്ദ്രൻ കപ്പള്ളി, ടി ഭാരതി, അഭിജിത്ത് കോറോത്ത്, ടി സുരേഷ്, വൈശാഖ് കല്ലാച്ചി (കൺവീനർമാർ), അഡ്വ. പി ഗവാസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സാമ്പത്തികം, പ്രചരണം, സ്റ്റേജ്, അലങ്കാരം, സ്മരണിക, അനുബന്ധ പരിപാടികൾ, വളണ്ടിയർ, മാധ്യമം, നവമാധ്യമം, ചരിത്ര പ്രദർശനം എന്നിവയ്ക്കായി വിവിധ സബ് കമ്മിറ്റികളും തീരുമാനിച്ചു.


Reporter
the authorReporter

Leave a Reply