മുക്കം: ഭൂരിപക്ഷം നഷ്ടപ്പെട്ട മുക്കം നഗരസഭ ചെയർമാൻ പിടി ബാബു രാജിവെക്കുക, വികലമായ ബഡ്ജറ്റ് അവതരിപ്പിച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുകയും പദ്ധതി നടത്തിപ്പിൽ കാര്യമായ വീഴ്ച വരുത്തുകയും ചെയ്ത മുക്കം നഗരസഭ ഭരണസമിതി ജനങ്ങളോട് മാപ്പ് പറയുക,
രാഹുൽ ഗാന്ധിയുടെ എം.പി ഫണ്ട് 40 ലക്ഷം നഷ്ടപ്പെടുത്തുകയും
അമൃത – 2- പദ്ധതി വിഹിതം നഷ്ടപ്പെടുത്തുകയും ചെയ്ത
നഗരസഭഭരണ സമിതിക്കെതിരെ, വികസന വിരോധികൾക്കെതിരെ എന്ന മുദ്രാവാക്യവുമായി മുക്കം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നേതൃത്വ ത്തിൽ നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി.മുക്കം ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച മാർച്ചിൽ നിരവധി പേർ പങ്കാളികളായി. * മാർച്ച് നഗരസഭ ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് കാരണമായി .
മാർച്ച് ഡി സി സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ടി.ടി സുലൈമാൻ അധ്യക്ഷനായി.
ഒ.കെ ബൈജു,ചന്ദ്രൻ കപ്പിയേടത്ത് തുടങ്ങിയവർ സംബന്ധിച്ചു