കോഴിക്കോട്: കോർപ്പറഷിനിലെ മാത്തോട്ടം പ്രദേശത്ത് കെ.റെയിൽ വിരുദ്ധർ പറിച്ചു മാറ്റിയ അതിരടയാളക്കല്ലുകൾ സ്ഥലമുടമകൾ പുനഃസ്ഥാപിപിച്ചു.രാവിലെ തുലാമുറ്റം വയൽ പ്രദേശത്താണ് സ്ഥലവും വീടും നഷ്ടപ്പെടുന്ന 12 കുടുംബങ്ങൾ സി.പി.ഐ.എം ജില്ലാ സെക്രട്ടറി
സ: പി. മോഹനൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ അതിരടയാളക്കല്ലുകൾ പുനഃസ്ഥാപിച്ചത് .സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷ്
ഫറോക്ക് ഏരിയ സെക്രട്ടറി രാധ ഗോപി, കൗൺസിലർമാരായ കെ.രാജീവൻ, ടി.കെ ഷമീന ,വി നവാസ് ,ലോക്കൽ സെക്രട്ടറി പി.പി ബീരാൻ കോയ എന്നിവരുടെ നേതൃത്വത്തിലാണ് വീടുകൾ സന്ദർശിക്കുന്നത്.