Local Newspolice &crime

കേരള ലോട്ടറിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പ്, വില്‍പനക്കാരനില്‍ നിന്ന് പണം തട്ടിയതായി പരാതി

Nano News

തൃശൂര്‍: കേരള സംസ്ഥാന ലോട്ടറിയുടെ കളര്‍ ഫോട്ടോ സ്റ്റാറ്റ് എടുത്ത് വില്‍പനക്കാരനില്‍ നിന്ന് 14,700 രൂപ തട്ടിയെടുത്തതായി പരാതി. തൃശൂര്‍ കാട്ടൂര്‍ പെരിഞ്ഞനം സ്വദേശി നെല്ലിപറമ്പില്‍ തേജസ്സിനാണ് പണം നഷ്ടമായത്. കഴിഞ്ഞ 27നായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് തേജസിനോട് 21ന് നറുക്കെടുപ്പ് നടന്ന സമൃദ്ധി ലോട്ടറിയുടെ ആറു ലോട്ടറി ടിക്കറ്റുകള്‍ തന്‍റെ പക്കലുണ്ടെന്നും അത് സമ്മാനം അടിച്ചതാണോ എന്ന് നോക്കണം എന്നും ആവശ്യപ്പെട്ടു. തേജസ് അത് സ്കാന്‍ ചെയ്തു നോക്കി. 5000 രൂപ വീതം ടിക്കറ്റുകള്‍ക്ക് അടിച്ചിട്ടുണ്ടെന്ന് മറുപടി നല്‍കി. തേജസ്സിന്‍റെ പക്കല്‍ കൂടുതല്‍ പണം ഇല്ലാത്തതിനാല്‍ മൂന്നു ടിക്കറ്റിന്‍റെ പണം നല്‍കി. ഏജന്‍റ് കമ്മീഷന്‍ കഴിച്ചുള്ള 14,700 രൂപയാണ് നല്‍കിയത്.തേജസ്സ് ഈ ടിക്കറ്റുകളുമായി തൃശൂരിലെ ഏജന്‍സിയിലെത്തിയപ്പോഴാണ് കബളിക്കപ്പെട്ട വിവരം മനസ്സിലാവുന്നത്. അതേ നമ്പരിലെ ടിക്കറ്റ് ആലപ്പുഴ ട്രഷറിയില്‍ മാറിയിരിക്കുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തേജസ്സിന്‍റെ പക്കലുള്ളത് കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണെന്നും വ്യക്തമായി. തേജസിന്റെ പരാതിയില്‍ കാട്ടൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Reporter
the authorReporter

Leave a Reply