എടച്ചേരി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ കളിയാം വെള്ളിയിൽ വയൽ വരമ്പിൽ കയർ ഭൂവസ്ത്രം വിരിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മഴയിൽനിന്നും ലഭിക്കുന്ന ജലം പരമാവധി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാനും, അതിലൂടെ ഭൂഗർഭ ജലത്തിന്റെ അളവ് വർധിപ്പിക്കാനും ഇതിലൂടെ സാധിക്കും. കൂടാതെ വേനലിലെ ജലക്ഷാമത്തിനും ഭൂവസ്ത്രം വിരിക്കുന്നതിലൂടെ ശാശ്വത പരിഹാരം കാണാനാകും.പഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാജൻ അധ്യക്ഷത വഹിച്ചു. എ ഇ ഡി. ധന്യ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ നിഷ, ഷീമ വള്ളിൽ, ബാബു തുടങ്ങിയവർ പങ്കെടുത്തു.