എടച്ചേരി ഗ്രാമപഞ്ചായത്തിലെ വീടുകൾക്കുള്ള റിങ് കമ്പോസ്റ്റ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മിനി ടീച്ചർ നിർവഹിച്ചു. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 992 വീടുകൾക്കാണ് റിങ് കമ്പോസ്റ്റ് യൂണിറ്റുകൾ വിതരണം ചെയ്യുന്നത്.21.25 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.വൈസ് പ്രസിഡന്റ് എം.രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷീമ വള്ളിൽ, വാർഡ് കൺവീനർ വർഷ , വി ഇ ഒ അമൃത തുടങ്ങിയവർ പങ്കെടുത്തു.