CinemaLatest

ഫോട്ടോഷൂട്ട് നടത്തി ക്രിസ്മസ് ആഘോഷം


മയക്കം “സിനിമയുടെ താരങ്ങളും അണിയറ പ്രവർത്തകരുമാണ് വിത്യസതമാർന്ന ആഘോഷം സംഘടിപ്പിച്ചത്

കോഴിക്കോട്: പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി സഞ്ചന പ്രൊഡക്ഷൻസിന്റെ ബാനറിൽ അജിത് അഴീക്കൽ തിരക്കഥ എഴുതി സത്യൻ എൻ കെ നിർമ്മിച്ച് നവാഗതനായ നിധീഷ്പലക്കൽ സംവിധാനം ചെയ്യുന്ന മയക്കം സിനിമാ സെറ്റിൽ വിത്യസ്തമാർന്ന ക്രിസ്മസ് ആഘോഷം നടന്നു. ചിത്രത്തിലെ അഭിനേതാക്കളും, അണിയറ പ്രവർത്തകരും ക്രിസ്മസ് ഫോട്ടോ ഷൂട്ട് നടത്തി സമ്മാനങ്ങൾ കൈമാറി കേക്ക് മുറിച്ചും സ്നേഹം പങ്കിട്ടുമാണ് ആഘോഷത്തിൽ പങ്കുചേർന്നത്. ലഹരിക്കടിമപ്പെട്ടു പോകുന്ന പുതിയ തലമുറയുടെ കഥ പറയുന്ന നായിക പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ആൻവിയ, ഫാത്തിമ, മനോഹരൻ വളയനാട്, മഹാദേവൻ, ജസീൽ ജമാൽ, ഉജ്ജല, അമേയ, ജീഷ്മ, ജയരാജ്‌, പ്രിയ, ശിവാനി, ഐശ്വര്യ എന്നിവർക്കൊപ്പം നാടകകലാകാരൻമാരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ടി എസ് ബാബു മാങ്കാവ് ആണ് ഈ ചിത്രത്തിന്റെ സഹ സംവിധായാകൻ കാമറ &എഡിറ്റിംഗ് കാർത്തിക ക്രീയേഷൻസ്. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം നടക്കുന്ന ചിത്രം മാർച്ച്‌ ആദ്യവാരം പ്രദർശനത്തിനെത്തും.


Reporter
the authorReporter

Leave a Reply