Latest

ജെ പി ഐയിൽ ക്രിസ്മസ് ആഘോഷം

Nano News

കോഴിക്കോട്: താമരശ്ശേരി രൂപതയുടെ സ്ഥാപനമായ ജോൺപോൾ സെക്കൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി (ജെ പി ഐ)യിൽ ക്രിസ്മസ് ആഘോഷം നടത്തി.
വികാരി ജനറാൾ മോൺ. ജോയ്സ് വയലിൽ അധ്യക്ഷ പ്രസംഗം നടത്തി. താമരശ്ശേരി രൂപത ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് പ്രതീക്ഷയുടെയും പ്രത്യാശയുടെയും തിരുനാളാണെന്നും, വേദനിക്കുന്ന മനസ്സുമായി എത്തുന്നവർക്ക് ആശ്വാസവും പ്രത്യാശയും നൽകുന്ന സ്ഥാപനമാണ് ജെ പി ഐയെന്നും അദ്ദേഹം പറഞ്ഞു.
ഫാ. റോയി തേക്കുംകാട്ടിൽ, ഫാ. ജോബി തോമസ്, ജിതേഷ്, ഫജീന എന്നിവർ ആശംസകൾ നേർന്നു.
ഡയറക്ടർ ഫാ. കുര്യൻ പുരമഠം സ്വാഗതവും ഫാ. ജോജി നന്ദിയും പറഞ്ഞു. ഫാ. സായി പാറൻകുളങ്ങര, മിസ് ശാലിനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply