Thursday, December 26, 2024
LatestPolitics

ദേശീയ ന്യൂനപക്ഷ അധ്യക്ഷസ്ഥാനത്തേക്ക് ക്രൈസ്തവരേയും പരിഗണിക്കണം: ജെപി നദ്ദയെ കണ്ട് താമരശ്ശേരി ബിഷപ്പ്


കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റമഞ്ചിയോസ് ഇഞ്ചനാനിയൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ കോഴിക്കോട് കൂടിക്കാഴ്ച നടത്തി. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക് ക്രൈസ്തവ സമുദായത്തെ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടെന്ന് ബിഷപ് അറിയിച്ചു.കസ്തൂരിരംഗൻ വിജ്ഞാപനത്തിലെ ആശങ്കകളും കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടു. കേന്ദ്രമന്ത്രി വി മുരളീധരനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply