ഫറോക്ക്: സാഹിത്യ ചര്‍ച്ചാവേദിയായ ഫറോക്ക് വായനക്കൂട്ടം, 9-ാമത് ചെറുവണ്ണൂര്‍ എം. മാധവി ടീച്ചര്‍ സ്മാരക സാഹിത്യ അവാര്‍ഡിനായി അനുഭവക്കുറിപ്പും, 5-ാമത് അബ്ദുറഹിമാന്‍ പുറ്റേക്കാട് സ്മാരക കവിതാ അവര്‍ഡിനായി കവിതാസമാഹാരവും ക്ഷണിക്കുന്നു.
അഞ്ചു പുറത്തില്‍ കവിയാത്ത മൂന്ന് കോപ്പി അവിസ്മരണീയമായ ജീവിതാനുഭവക്കുറിപ്പാണ് അനുഭവക്കുറിപ്പ് മത്സരത്തിനായി അയക്കേണ്ടത്.
കവിതാ അവാര്‍ഡിനായി 2019-2021വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍റെ മൂന്ന് കോപ്പികളായിരിക്കണം അയക്കേണ്ടത്.
രചനകള്‍ 2022 ജനുവരി 20നുള്ളില്‍ സുഭദ്രം പബ്ലിക്കേഷന്‍സ്, മുബാറക് ബില്‍ഡിങ്ങ്, ചെറുവണ്ണൂര്‍, കൊളത്തറ പി.ഒ, കോഴിക്കോട് – 673655 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. അവാര്‍ഡ് തുകയും, പ്രശസ്തി പത്രവും, ശില്പവും 2022 മാര്‍ച്ച് മാസത്തില്‍ നടക്കുന്ന വായനക്കൂട്ടം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രത്യേക സാഹിത്യ സദസ്സില്‍ വെച്ച് നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995400284 എന്ന നമ്പറില്‍ ബന്ധപ്പെടുക.