കോഴിക്കോട്:
സവിശേഷമായ ഡ്രോൺ രൂപകല്പനയ്ക്ക് കേരള പോലിസിൻ്റെ അംഗീകാരം ലഭിച്ച് കടലുണ്ടിയുടെ അഭിമാനമായ ശാസ്ത്ര പ്രതിഭ സജിത്ത് കൊല്ലേരിയെ കടലുണ്ടി പബ്ലിക് ലൈബ്രറി പഠന ഗവേഷണ കേന്ദ്രം അനുമോദിച്ചു.
പബ്ലിക് ലൈബ്രറി പഠന ഗവേഷണ കേന്ദ്രം മുഖ്യ രക്ഷാധികാരി പ്രേംനാഥ് പച്ചാട്ടിൻ്റെ സ്നേഹോപഹാരമായ ക്യാഷ് പ്രൈസ് 10,000 രൂപ ഹരിദാസൻ തൈക്കൂട്ടത്തിൽ സമർപ്പിച്ചു.കടലുണ്ടി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുരളിമുണ്ടേങ്ങാട്ട് പൊന്നാടയണിയിച്ചു.പഠന ഗവേണകേന്ദ്രം പ്രസിഡണ്ട് അനിൽ മാരാത്ത് അദ്ധ്യക്ഷത വഹിച്ചു. പഠന ഗവേഷണ കേന്ദ്രം വൈസ് പ്രസിഡണ്ട്
ഷിയാസ് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
ദിലീപ് കരിങ്കല്ലായ്, പ്രണവ് പടന്നപ്പുറത്ത്, ലിബിൻ തൈക്കൂട്ടത്തിൽ എന്നിവർ ആശംസകൾ നേർന്നു.
സജിത്തിൻ്റെ സുഹൃത്തുക്കൾ സ്വരൂപിച്ച ധനസഹായം ഷിയാസ് മുഹമ്മദ് ചടങ്ങിൽ കൈമാറി.
അനുഭവവും സ്നേഹവും കടപ്പാടും സജിത്ത് കൊല്ലേരി പങ്കുവെച്ചു.
പഠന ഗവേഷണ കേന്ദ്രം ഭാരവാഹികളായ
കൃഷ്ണദാസ് വല്ലാപ്പു ന്നി സ്വാഗതവും താജുദീൻ കടലുണ്ടിനന്ദിയും പറഞ്ഞു.