General

വയനാട്ടില്‍ ദുരന്തബാധിതര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ക്യാംപുകള്‍ നാളെ മുതല്‍

Nano News

മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ക്യാംപുകള്‍ നാളെ മുതല്‍ ആരംഭിക്കും. നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 മണിവരെയാണ് പ്രത്യേക സര്‍ട്ടിഫിക്കറ്റ് ക്യാംപുകള്‍ നടത്തുക.

ഗവ. ഹൈസ്‌കൂള്‍ മേപ്പാടി, സെന്റ് ജോസഫ് യുപി സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂള്‍, മേപ്പാടി മൗണ്ട് ടാബോര്‍, മേപ്പാടി കോട്ടനാട് ഗവ. യുപി സ്‌കൂള്‍, എസ്ഡിഎംഎല്‍പി സ്‌കൂള്‍, കല്‍പറ്റ് ഡി പോള്‍ പബ്ലിക് സ്‌കൂള്‍, കല്‍പറ്റ കോളജ്, മുട്ടില്‍ ആര്‍സി എല്‍പി സ്‌കൂള്‍, ചുണ്ടേല്‍ സിഎംഎസ്,അരപ്പറ്റ ഗവ. സ്‌കൂള്‍, റിപ്പണ്‍,എന്നിവിടങ്ങളിലാണ് സര്‍ട്ടിഫിക്കറ്റ് ക്യാംപുകള്‍ നടക്കുക.


Reporter
the authorReporter

Leave a Reply