കോഴിക്കോട്: സി.ബി.എസ് ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനും മലബാര്‍ സഹോദയ കോംപ്ലക്‌സും സംയുക്തമായി സംഘടിപ്പിച്ച കോഴിക്കോട് ജില്ലാ സി.ബി.എസ് ഇ സ്‌കൂള്‍ കലാമേളയില്‍
651 പോയന്റുകൾ നേടി
സി എം ഐ ദേവഗിരി ചാമ്പ്യന്മാരായി. സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍
(647) രണ്ടാം സ്ഥാനവും ഭാരതീയ വിദ്യാ ഭവന്‍സ് പെരുന്തുരുത്തി (502) മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഭാരതീയ വിദ്യാഭവന്‍ ചേവായൂര്‍ (429), എം എസ് എസ് പബ്ലിക് സ്കൂൾ മാവിളിക്കടവ് (335) എന്നിവർ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങൾ നേടി. കുന്ദമംഗലം ചെത്തു കടവ് കെ പി ചോയി മെമ്മോറിയല്‍ ശ്രീനാരായണ വിദ്യാലയത്തില്‍ നടന്ന
കലോത്സത്തിൻ്റെ സമാപന സമ്മേളനം മാതൃഭൂമി ചെയര്‍മാന്‍ പി വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.,
സി ബി എസ് ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പ്രൊഫസർ എ കുട്ട്യാലിക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രമുഖ സിനിമാ താരം അനിഖാ സുരേന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു.
പ്രശസ്ത പിന്നണി ഗായകൻ പി കെ സുനിൽ കുമാർ ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്തു. മലബാര്‍ സഹോദയ ചീഫ് പാട്രണ്‍ കെ പി ശക്കീല ജേതാക്കളെ പ്രഖ്യാപിച്ചു.
ഗ്രാമ പഞ്ചായത്തംഗം ജിഷാ ചോലക്കമണ്ണിൽ, ജനറൽ സെക്രട്ടറി യെശുദാസ് സി ജോസഫ്, ജില്ലാ ഭാരവാഹികളായ ടി എം സഫിയ, മൈമൂനത്ത് ബീവി പ്രസംഗിച്ചു. ഹാഫിഷ് കെ എച്ച്, ശാഹിറ ബാനു, സിന്ധു ബി പി, ഡാര്‍ലി സാറ നേതൃത്വം നല്‍കി.
മലബാര്‍ സഹോദയ വൈസ് പ്രസിഡന്റ്
പി സി അബ്ദുറഹ്മാന്‍ സ്വാഗതവും പ്രസിഡണ്ട് മോനി യോഹന്നാന്‍ നന്ദിയും പറഞ്ഞു. അറുപത് സ്‌കൂളുകളില്‍ നിന്നായി ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ നാലായിരത്തോളം കുട്ടികള്‍ അഞ്ചു വിഭാഗങ്ങളില്‍ ആയിരത്തോളം മത്സര ഇനങ്ങളില്‍ മാറ്റുരയ്ക്കാനെത്തി. ജില്ലാ കലോത്സവത്തിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കിയ വിദ്യാർത്ഥികൾക്ക് മൂവാറ്റുപുഴ വാഴക്കുളം സി എം ഐ കാര്‍മല്‍ പബ്ലിക് സ്‌കൂളിൽ നടക്കുന്ന ഈ വര്‍ഷത്തെ സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാം.