മുക്കം; അഗസ്ത്യൻ മുഴിയിലെ മത്സ്യമാർക്കറ്റിൽ നിന്നുമാണ് പഴകിയ മത്സ്യങ്ങൾ പിടികൂടിയത്. മത്സ്യം വാങ്ങിയവരുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ പുഴുവരിച്ച മത്സ്യം പിടികൂടിയത്. മത്സ്യ കടക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ല.കട അടച്ചു പൂട്ടാൻ ഉദ്യോഗസ്ഥ നിർദ്ദേശം നൽകി.ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും മുക്കം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ആണ് പരിശോധന നടത്തിയത്.