Thursday, December 5, 2024
GeneralLatestPolitics

കേരളത്തിലെ രാജ്യ വിരുദ്ധ ശക്തികളെ തുടച്ചു മാറ്റും: ജെ.പി നദ്ദ


കരിപ്പൂർ: കേരളത്തിലെ ദേശവിരുദ്ധ ശക്തികളെ തുടച്ചു നീക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ രാജ്യ വിരുദ്ധ ശക്തികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ ഇത് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും ദേശവിരുദ്ധ ശക്തികളെ പൂർണ്ണമായും തുടച്ചു നീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൻ്റെ തനിമയും പാരമ്പര്യവും നിലനിർത്താൻ ബിജെപിയും കേന്ദ്ര സർക്കാരും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഏകദിന സന്ദർശനത്തിനെത്തിയ ദേശീയ അധ്യക്ഷനെ വിമാനത്താവളത്തിൽ നൂറുകണക്കിന് പ്രവർത്തകർ, വാദ്യമേളങ്ങളോടെയും, നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചു. ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗവും കേരളത്തിൻ്റെ പ്രഭാരിയുമായ  സി.പി.രാധാകൃഷ്ണൻ, ദേശീയ വക്താവ് ടോം വടക്കൻ, മുൻ സംസ്ഥാന പ്രസിഡൻ്റുമാരായ .കുമ്മനം രാജശേഖരൻ, പി, കെ.കൃഷ്ണദാസ്, സംസ്ഥാന ജന.സെക്രട്ടറി എം.ടി രമേശ്, സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, മലപ്പുറം ജില്ല പ്രസിഡൻ്റ് രവിതേലത്ത് എന്നിവർ ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു.


Reporter
the authorReporter

Leave a Reply