കോഴിക്കോട് ഒരു ദിവസം കൊണ്ട് പോയി വരാവുന്ന കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം
യാത്ര പോകാൻ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പല കാരണങ്ങൾ കൊണ്ട് കുറെ ദിവസം നീളുന്ന യാത്ര പോകാൻ കഴിയാത്തവർക്ക് ഇതാ കോഴിക്കോട് ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്ന കുറച്ചു സ്ഥലങ്ങൾ പരിചയപ്പെടാം. ആദ്യത്തെ യാത്ര കുട്ടികൾക്കിഷ്ടമുള്ള സ്ഥലത്തേക്ക് തന്നെയാകാം. കുട്ടികള്‍ക്കായി വിവിധ ശാസ്ത്രകൗതുകങ്ങള്‍ ഉള്ള പ്ലാനിറ്റോറിയം. നിരവധി ശാസ്ത്രകാഴ്ചകളാണ് കുട്ടികൾക്ക് ഇവിടെ കാത്തിരിക്കുന്നത്. അണിഞ്ഞൊരുങ്ങി സഞ്ചാരികളെ കാത്തിരിക്കുകയാണ് കോഴിക്കോട് ബീച്ച്. നഗരത്തിലെത്തുന്നവര്‍ക്ക് എളുപ്പത്തില്‍ എത്തി ചേരാവുന്ന ഇടമാണ് ബീച്ച്. കൂടാതെ, പൈതൃകപദ്ധതികളായ കുറ്റിച്ചിറയും തളിയും ബീച്ചിനൊപ്പം തന്നെ സുന്ദരിയായിട്ടുണ്ട്. ബീച്ച് ആസ്വദിച്ചശേഷം...