Tuesday, December 3, 2024
LatestTourism

കടലിനു മീതെ പറന്നു പാരാമോട്ടോർഗ്‌ളൈഡർ


കോഴിക്കോട്:ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് ആസ്വദിക്കാനെത്തിയവരെ ആവേശത്തിലാഴ്ത്തി പാരാമോട്ടോറിംഗ് പ്രകടനം. പാരാച്യൂട്ടിനോട്‌ സാമ്യം തോന്നുന്ന വിധത്തിലുള്ള പാരാമോട്ടോറിൽ സഞ്ചരിക്കുന്ന പൈലറ്റ് കാണികളിൽ ആവേശമായി.

ബേപ്പൂർ മറീന ബീച്ചിൽ ജലോത്സവം വീക്ഷിക്കാനെത്തിയവർക്കാണ് പാരാമോട്ടോറിംഗ് കൗതുകക്കാഴ്ചയായത്. കോഴിക്കോട്ടുകാർക്ക് അത്ര പരിചയമില്ലാത്ത സാഹസിക പ്രകടനം ആളുകൾ വിസ്മയത്തോടെ നോക്കി നിന്നു. കടലിനു മീതെ കൂടെയുള്ള
ആകാശയാത്ര കുട്ടികൾക്കും കൗതുകക്കാഴ്ച്ചയായി. നാലു പാരാമോട്ടോർ ഗ്‌ളൈഡറുകളാണ് ആകാശത്ത് പ്രകടനം നടത്തിയത്.

ഗോതീശ്വരം ബീച്ചിൽ നിന്നും പറന്നുയർന്ന ഗ്‌ളൈഡറുകൾ ബേപ്പൂർ ബീച്ചിലൂടെ ആകാശത്ത് അദ്ഭുതക്കാഴ്ച്ചയൊരുക്കി. കോഴിക്കോട്ടുകാരനായ സലീം ഹസ്സനും സംഘവും ചേർന്നാണ് പാരാമോട്ടോർ ഗ്ലൈഡിങ്ഒരുക്കുന്നത്. ഫെസ്റ്റിനെത്തുന്നവർക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്ന ആകാശക്കാഴ്ച്ചകൾ വരും ദിവസങ്ങളിലും അരങ്ങേറും.


Reporter
the authorReporter

Leave a Reply