ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി
മുംബൈ: ന്യൂസിലന്റിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് സമ്പൂര്‍ണ പരാജയം. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 121 റണ്‍സിന് രണ്ടാം ഇന്നിങ്‌സില്‍ ഓള്‍ ഔട്ടായി. 25 റണ്‍സ് വിജയത്തോടെ ന്യൂസീലന്‍ഡ് പരമ്പര 3-0ന് സ്വന്തമാക്കി. പതിനൊന്നു വിക്കറ്റുകള്‍ വീഴ്ത്തിയ അജാസ് പട്ടേലാണ് ഇന്ത്യയുടെ നടുവൊടിച്ചത്. വൈറ്റ് വാഷ് ഒഴിവാക്കാന്‍ ഇറങ്ങിയ ഇന്ത്യയ്ക്കായി ഋഷഭ് പന്ത് പൊരുതിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. 57 പന്തുകള്‍ നേരിട്ട പന്ത് 64 റണ്‍സെടുത്തു പുറത്തായി. മൂന്നാം ദിവസം രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ അഞ്ചു...