പ്രിയങ്കാ ഗാന്ധി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടില്‍
വയനാട്: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി വയനാട് എം.പി പ്രിയങ്കാ ഗാന്ധി. ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. രാധയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ വയനാട് കണിയാറത്ത് വച്ച് പ്രിയങ്ക ഗാന്ധിക്ക് നേരെ സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. വന്യജീവി ആക്രമണത്തില്‍ ഫലപ്രദമായി ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് കരിങ്കൊടി പ്രതിഷേധം. ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രിയങ്ക കണ്ണൂരില്‍ വിമാനമിറങ്ങിയത്. ശേഷം റോഡ് മാര്‍ഗം മാനന്തവാടിയിലെത്തി. അന്തരിച്ച വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണും. കല്‍പ്പറ്റ കലക്ടറേറ്റില്‍ നടക്കുന്ന...