രാജ്യത്ത് വോട്ടെണ്ണൽ പുരോഗമിക്കുന്നു; കേരളത്തിൽ മാറിമറിഞ്ഞ് ലീഡ് നില; ആദ്യ സൂചനകളറിയാം
രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകളാണ് രാവിലെ 8 മണിയോടെ ആദ്യഘട്ടത്തിൽ എണ്ണിത്തുടങ്ങിയത്. ആദ്യ സൂചനകളിൽ ദേശീയ തലത്തിൽ എൻഡിഎ മുന്നിലാണ്. കേരളത്തിൽ യുഡിഎഫാണ് ആദ്യ സമയങ്ങളിൽ മുന്നിട്ട് നിൽക്കുന്നത്. വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎ കേരളത്തിൽ 2 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നിട്ട് നിൽക്കുന്നു. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മുന്നിലാണ്. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ മുന്നിട്ട് നിൽക്കുന്നു. തൃശൂരിൽ ആദ്യലീഡ് എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽകുമാറിനാണ്. കണ്ണൂരിൽ ആദ്യ സൂചനകൾ എൽഡിഎഫ്...









