Saturday, January 25, 2025
Politics

കേരളത്തില്‍ 20 സീറ്റുകളും നേടും, ഇന്ത്യ മുന്നണി വിജയിക്കുമെന്നും രമേശ് ചെന്നിത്തല


ബി.ജെ.പിക്ക് ഭൂരിപക്ഷം പ്രവചിച്ചുകൊണ്ടുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ 20ല്‍ 20 സീറ്റും നേടും. ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതുപോലെ 295 സീറ്റ് നേടും. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ട്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഇന്നലെ പുറത്തുവന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകള്‍ ഇന്ത്യ മുന്നണിക്ക് നിരാശ നല്‍കുന്നതാണ്. നരേന്ദ്രമോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍. എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ് എക്‌സിറ്റ് പോള്‍ പ്രകാരം 400 സീറ്റ് അവകാശപ്പെടുന്ന എന്‍ഡിഎക്ക് 358 സീറ്റില്‍ വരെ വിജയം പ്രവചിക്കുന്നു. ഇന്ത്യ മുന്നണിക്ക് 148 സീറ്റുകളും മറ്റു കക്ഷികള്‍ക്ക് 37 സീറ്റുകള്‍ വരെയും പോള്‍ ഓഫ് പോള്‍സ് പ്രവചിക്കുന്നുണ്ട്.


Reporter
the authorReporter

Leave a Reply