ബേപ്പൂരിലെ ഫുട്ബോൾ പ്രതിഭകൾക്ക് ഓറഞ്ചിന്റെ ആദരം
കോഴിക്കോട്: സീനിയർ ഇന്റർ ഡിസ്ട്രിക്ട് സ്റ്റേറ്റ് ഫുട്ബോൾ ചാമ്പ്യൻമാരായ കോഴിക്കോട് ടീമിലെ അംഗങ്ങളായ ഓറഞ്ച് ഫുട്ബോൾ സ്കുളിലേയും ബേപ്പൂരിലെയും പ്രതിഭകൾക്ക് സ്വീകരണം നൽകി. ജില്ലാ കോച്ച് വാഹിദ് സാലി, ഓറഞ്ച് ഫുട്ബോൾ സ്കൂളിലെ അഭിജിത്ത്, ശ്രാവൺ എന്നിവരെയാണ് ആദരിച്ചത്. സന്തോഷ് ട്രോഫി കേരള ടീം കോച്ചും കേരള യുണൈറ്റഡ് എഫ്സി ടിം ചീഫ് കോച്ചുമായ ബിനോ ജോർജ്ജ് മുഖ്യാതിഥിയായിരുന്നു. പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന ഓറഞ്ച് ഫുട്ബോൾ അംഗങ്ങളായ സുധീഷ് എന്നിവരെ ആദരിച്ചു. കൗൺസിലർ ഗിരിജ ടീച്ചർ ഉപഹാരം നൽകി. ബി.സി റോഡ് എടത്തൊടി ഹാളിൽ...