Tuesday, October 15, 2024
Local News

സ്മാർട്ട് ഫൗണ്ടേഷൻ സ്നേഹസാന്ദ്രം അവാർഡ് നൽകി


കോഴിക്കോട് : കാലം ചെയ്ത ഡോ സഖറിയാ മാർ തെയോഫിലോസിനെ മാതൃകയാക്കി ആരംഭിച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ച നിർവഹിക്കുന്ന സ്മാർട്ട് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കാരുണ്യത്തിൻ്റെ സ്നേഹസാന്ദ്രം അവാർഡ് ദാനവും കാൻസർ കെയർ പദ്ധതിയുടെ അംഗത്വ വിതരണവും ചാലപ്പുറം സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്നു .ഡോ.ബീന ഉമ്മൻ അധ്യക്ഷത വഹിച്ചു .മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു .

ശാരീരിക ബലഹീനതകളെ വകവയ്ക്കാതെ നിരന്തര പരിശ്രമത്താൽ ജീവിതത്തിൽ മുന്നേറാനും മറ്റുള്ളവർക്ക് പ്രചോദനമായി ജീവിക്കുകയും ചെയ്യുന്ന വ്യക്തികൾക്ക് നൽകുന്നതാണ് അവാർഡ്.

തിരുവനന്തപുരം പി.റ്റി.ചാക്കോ നഗറിൽ കുമാരി സാന്ദ്ര മേരി ജോർജിൻ്റെ ഓർമ്മയ്ക്കായി മാതാപിതാക്കൾ കാരിക്കോട്ട് ജോർജ് ഉമ്മനും റേച്ചൽ ജോർജും ഏർപ്പെടുത്തിയ എൻഡോവ്മെൻ്റ് സ്നേഹ സാന്ദ്രം ഉപഹാരം, ടൂറെറ്റ് സിൻഡ്രോം എന്ന അപൂർവ്വ രോഗത്തെ സംഗീതത്താൽ കീഴടക്കിയ ഗായിക എലിസബത്ത് എസ്. മാത്യുവിന് പ്രശസ്തിപത്രവും 50,000 രൂപയുടെ കാഷ് അവാർഡും മേയർ സമ്മാനിച്ചു .

കാരുണ്യം ദൈവദത്തമാണെന്നും വിഷമതയുള്ളവരെയും ആലംബഹീനരെയും സ്വന്തം കണ്ണിലൂടെ ദർശിക്കാനും സഹായിക്കാനുമുള്ള മനോഭാവം ഏവരിലും ഉണ്ടാകണമെന്നും മേയർ പറഞ്ഞു .

എം വി ആർ കാൻസർ സെന്റർ, കാലിക്കറ്റ് സിറ്റി കോപ്പറേറ്റീവ് ബാങ്കിൻ്റെ മാസ്കെയർ പദ്ധതി എന്നിവരുമായി സഹകരിച്ച് സ്മാർട്ട് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കാൻ ഷെയർ പദ്ധതിയിൽ 35 പേർക്കുള്ള അംഗത്വ വിതരണം ടി സിദ്ദിഖ് എം എൽ എ നിർവഹിച്ചു . പുതുപ്പള്ളി കൈപ്പനാട്ട് പുതുമന വീട്ടിൽ ഷീബു കോശി മാത്യുവിൻ്റെ സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയ എൻഡോവ്മെൻറാണ് കാൻ ഷെയർ പദ്ധതിക്ക് തുടക്കം കുറിച്ചത്. മാസ് കെയർ സർട്ടിഫിക്കറ്റ് സിറ്റി സർവീസ് ബാങ്ക് ചെയർമാൻ ജി നാരായണൻകുട്ടി സ്മാർട്ട് ഫൗണ്ടേഷൻ ഭാരവാഹികൾക്ക് കൈമാറി.

ഫൗണ്ടേഷൻ്റെ 2020-21 വർഷത്തെ പ്രവർത്തനറിപ്പോർട്ട് ബുക്കിൻ്റെ പ്രകാശനം ഡോ . പി എം സുരേഷ് (സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ) നിർവ്വഹിച്ചു. .ബാങ്ക് ജനറൽ മാനേജർ സജു ജെയിംസ് , എ കെ ബേബി , കെ ആർ സുജ , പി എ ജിബി എന്നിവർ പ്രസംഗിച്ചു .


Reporter
the authorReporter

Leave a Reply