ഹോട്ടലില്‍ മോഷണം നടത്തിയയാളെ പിടിച്ചപ്പോള്‍ ട്വിസ്റ്റ്: മോഷ്ടാവില്‍ നിന്ന് ലഭിച്ചത് മോഷണം നടത്തിയ സ്ഥാപനങ്ങളുടെ വലിയ ലിസ്റ്റ്
കോഴിക്കോട്: ഹോട്ടല്‍ കൗണ്ടറില്‍ വെച്ച ചാരിറ്റി ബോക്സ് മോഷ്ടിച്ച കള്ളനെ പിടിച്ചപ്പോള്‍ ഇയാളില്‍ നിന്ന് ലഭിച്ചത് മോഷണം നടത്തിയ സ്ഥാപനങ്ങളുടെ വലിയ ലിസ്റ്റ്. അരീക്കാട്ടെ ഹോട്ട് ബേക്ക് എന്ന ഹോട്ടലിന്റെ ക്യാഷ് കൗണ്ടറില്‍ വെച്ചിരുന്ന പണമടങ്ങിയ ചാരിറ്റി ബോക്സ് മോഷ്ടിച്ച തൃശൂര്‍ സ്വദേശി തേക്കിനിയേടത്ത് സുരേഷ് കുമാര്‍ (51)നെയാണ് ഫറോക്ക് എ സി പി സ്ക്വാഡും നല്ലളം പൊലീസും ചേര്‍ന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടികൂടിയത്. സെപ്റ്റംബര്‍ 23 ന് രാവിലെ അരീക്കാട്ടെ ഹോട്ടലില്‍ നിന്ന് ചായ കുടിച്ച പ്രതി പണം ചില്ലറയായി...