സില്‍വര്‍ ലൈന്‍ പദ്ധതി: എസ്റ്റിമേറ്റ് തുകയില്‍ നിന്ന് യഥാര്‍ത്ഥ തുക കൂടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നിശ്ചയിച്ചിരിക്കുന്ന എസ്റ്റിമേറ്റ് തുകയില്‍ നിന്ന് യഥാര്‍ത്ഥ തുക കൂടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 22.5 ടണ്‍ ആക്‌സില്‍ ലോഡുള്ള റോറോ ചരക്ക് ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയുന്ന വിധമാണ് സില്‍വര്‍ ലൈന്‍ പദ്ധതി രൂപകല്പന ചെയ്യുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എ.പി. അനില്‍ കുമാര്‍ എംഎല്‍എയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത് അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനുള്ള പ്രാരംഭ നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെ വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി...









