കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മാണം പാലാരിവട്ടം മോഡൽ അഴിമതി; അഡ്വ.വി.കെ സജീവൻ
കോഴിക്കോട്: പാലാരിവട്ടം മോഡൽ അഴിമതിയാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മാണത്തിലും നടന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് വി.കെ.സജീവൻ. കെട്ടിടം അപകടാവസ്ഥയിലാണെന്ന ചെന്നൈ ഐ.ഐ.ടി നടത്തിയ പഠന റിപ്പോർട്ട് പൊതു ജന സമക്ഷം പുറത്തിറക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. ടെർമിനൽ നിർമ്മാണത്തിന്റെ തുടക്കം മുതൽ വൻ അഴിമതിയാണ് നടന്നത്.കോടികളാണ് ഇതിന്റെ പിന്നിൽ ഒഴുക്കിയത്.പുതുക്കി പണിയാൻ വീണ്ടും കോടികൾ ചിലവാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര ഏജൻസി ഇതു സംബന്ധിച്ച് അന്വേഷണം നടത്തണം.സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുവമോച്ച ഞായറാഴ്ച കെ.എസ്.ആർ.ടി.സി ടെർമിനലിലേക്ക് മാർച്ച് നടത്തുമെന്നും സജീവൻ കോഴിക്കോട്ടു പറഞ്ഞു. ബി.ജെ.പി...


