കോഴിക്കോട് :ഇന്ത്യയുടെ ആത്മാവ് മതേരത്വമാണെന്ന് മുൻ കെ.പി.സി. പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മതേതരത്വവും ഭരണഘടനയും സംരംക്ഷിക്കാൻ ജനാധിപത്യ വിശ്വാസികൾ ജാഗരൂഗകരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എൻ.ജി.ഒ. അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡൻറും മുൻ ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ സി. രവീന്ദ്രൻ ൻ്റെ രണ്ടാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് ആക്ടീവ് കോഴിക്കോട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.രവീന്ദ്രൻ പുരസ്കാരം പ്രമുഖ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാവ് എം.കെ. ബീരാന് സമർപ്പിച്ചു. യു.കെ. കുമാരൻ പൊന്നാട അണിയിച്ചു. ആക്ടീവ് പ്രസിഡൻ്റ് എ.കെ. മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.പി. പത്മനാഭൻപ്രശസ്തിപത്രം നൽകി. ആർ. എസ്. പണിക്കർ, പി.ഐ. അജയൻ, എം.പി. രാമകൃഷ്ണൻ, കെ.പത്മകുമാർ, നിസാർ പുനത്തിൽ , ടി.പി. ഹരീന്ദ്രൻ, മോഹനൻ പുതിയോട്ടിൽ, എം.ടി. ബിജിത്ത് , അഡ്വ.എം.രാജൻ എന്നിവർ പ്രസംഗിച്ചു. എം.കെ. ബീരാൻ മറുപടി പ്രസംഗം നടത്തി.