അന്തസ്സുളള മരണം ജൻമാവകാശം ; സയ്യിദ് സാദിഖലി തങ്ങൾ.
കോഴിക്കോട്: അഭിമാനത്തോടെയും സുരക്ഷിതത്വത്തോടെയുമുള്ള ജീവിതത്തെപ്പോലെ തന്നെ പ്രധാനമാണ് അന്തസ്സുള്ള മരണവുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ദി ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയും പൂക്കോയ തങ്ങൾ ഹോസ്പിസും സംയുക്തമായി സംഘടിപ്പിക്കുന്ന നേത്ര പരിരക്ഷാ ക്യാംപയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ദുരിതപൂർണമായ ജീവിതത്തിനൊടുവിൽ മരണത്തെ പുൽകാൻ ആഗ്രഹിച്ച ആയിരക്കണക്കിന് മനുഷ്യർക്കിടയിൽ പ്രതീക്ഷകൾ നൽകിയും അവരുടെ അന്തസുള്ള മരണത്തിന് കാരണമാവുകയും ചെയ്യുകയെന്ന അതിമഹത്തായ സുകൃതമാണ് കഴിഞ്ഞ 5 വർഷക്കാലമായി പൂക്കോയ തങ്ങൾ ഹോസ്പിസ് ചെയ്തു കൊണ്ടിരിക്കുന്നത്. ആ നന്മകൾക്കൊപ്പം...









