ഡയറക്ട് ആന്റീരിയര്‍ അപ്രോച്ച് സന്ധിരോഗ ശസ്ത്രക്രിയാ ക്യാമ്പുമായി ‘ആര്‍ത്രക്രോണ്‍ 2025’
കോഴിക്കോട്: അസ്ഥിരോഗ വിദഗ്ധരുടെ സംഘടനയായ ഇന്‍ഡോ - കൊറിയന്‍ ഓര്‍ത്തോ പീഡിക് ഫൗണ്ടേഷന്റെ 33-ാം വാര്‍ഷിക സമ്മേളനം'ആര്‍ത്രക്രോണ്‍ 2025' കോഴിക്കോട് നടന്നു. നടക്കാവ് ജിഎംസി ഓര്‍ത്തോ ഹോസ്പിറ്റലില്‍ നടന്ന സമ്മേളനം പ്രഫ. ഡോ. പി. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. ഡോ. കൃഷ്ണ കിരണ്‍ (ഹൈദരബാദ്), ഡോ. അനില്‍ ഉമ്മന്‍ (വെല്ലൂര്‍ കൃസ്ത്യന്‍ മെഡിക്കല്‍ കോളജ്), ഡോ.സുഗവനം (ലണ്ടന്‍ ഓര്‍ത്തോ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ സേലം), ഡോ. ശിവകുമാര്‍ (മധുരൈ മെഡിക്കല്‍ കോളജ്), ഡോ.സന്ദീപ് വിജയന്‍ (മണിപ്പാല്‍ മെഡിക്കല്‍ കോളജ്), ഡോ.സൗരഭ് ഷെട്ടി, ശിവൈഹ് പൊട്‌ല, ഡോ....









