കനത്തമഴയില് അബോധാവസ്ഥയിലായ ആളെ ചുമലിലേറ്റി പൊലീസ് ഉദ്യോഗസ്ഥ; വൈറലായി വീഡിയോ
ചെന്നൈ;കനത്ത മഴയെ തുടർന്ന് വലിയ കെടുതിയിലാണ് തമിഴ്നാട്. തലസ്ഥാന നഗരമായ ചെന്നൈയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തില് മുങ്ങിക്കഴിഞ്ഞു. കനത്തമഴയില് അങ്ങിങ്ങായി കുടുങ്ങി കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും. രാജേശ്വരി എന്ന പൊലീസ് ഇന്സ്പെക്ടര് അബോധാവസ്ഥയിലായ ഒരാളെ ആശുപത്രിയില് എത്തിക്കാന് സ്വന്തം ചുമലിലേറ്റി കൊണ്ടു പോകുന്ന വീഡിയോയാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലായി കൊണ്ടിരിക്കുന്നത്. ഉദയ എന്ന വ്യക്തിയാണ് അബോധാവസ്ഥയിലായത്. ഇദ്ദേഹത്തെ രാജേശ്വരി ചുമലിലേറ്റി ഓട്ടോയില് കയറ്റുന്ന ദൃശ്യങ്ങള് ആണ് വൈറൽ ആയിരിക്കുന്നത്. ഉദയ ഇപ്പോൾ ചികിത്സയിലാണ്. കില്പ്പോക്ക് മേഖലയിലെ...









