GeneralLatestPolitics

കോടിയേരി വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറി


കോടിയേരി ബാലകൃഷ്‌ണൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായി മടങ്ങിവരുന്നു. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഒരു വര്‍ഷത്തിനു ശേഷമാണ് മടങ്ങിവരവ്. നവംബര്‍ 22നാണ് ആരോഗ്യം കാരണം പറഞ്ഞ് കോടിയേരി ബാലകൃഷ്‌ണൻ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിഞ്ഞത്.ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി, സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അറിയിച്ച കോടിയേരി അവധി അപേക്ഷ നൽകുകയായിരുന്നു. ചികിത്സയ്ക്കായി പാർട്ടി അവധി അംഗീകരിക്കുകയും ചെയ്തു. കോടിയേരി സെക്രട്ടറി പദം ഒഴിഞ്ഞപ്പോൾ പകരം ചുമതല നൽകിയത് എൽഡിഎഫ് കൺവീനർ എ വിജയരാഘവന് ആണ്.

കള്ളപണം വെളുപ്പിക്കൽ കേസിൽ മകൻ ബിനീഷ് കോടിയേരി ജയിലിലായതിന് പിന്നാലെയായിരുന്നു കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. കേസിൽ ബിനീഷിന് ജാമ്യം ലഭിച്ചതിന് പിന്നാലെ കോടിയേരി ബാലകൃഷ്‌ണൻ സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.


Reporter
the authorReporter

Leave a Reply