കാര്‍ഷികവികസനത്തിന് പദ്ധതികളുടെ തുടര്‍ച്ച അനിവാര്യം- മന്ത്രി പി.പ്രസാദ്
കോഴിക്കോട്: കാര്‍ഷികവികസനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കാര്‍ഷിക പദ്ധതികളുടെ തുടര്‍ച്ച അനിവാര്യമാണെന്ന് കൃഷി വകുപ്പു മന്ത്രി പി.പ്രസാദ്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 'കൃഷി ജീവനം' കാര്‍ഷിക ശില്‍പശാല ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പച്ചക്കറി ഉല്‍പ്പാദനത്തില്‍ എല്ലാ ഗ്രാമങ്ങളും സ്വയംപര്യാപ്തമാകുന്ന തരത്തിലുള്ള ആസൂത്രണം ആവശ്യമാണ്. ജനകീയ പങ്കാളിത്തത്തോടെ കൃഷിയിടങ്ങള്‍ സജ്ജമാക്കി കൃഷി ഉത്സവമാക്കി മാറ്റണം. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനും സംസ്‌കരിക്കാനും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാനും അവ വിപണനം ചെയ്യാനും സാധിക്കണം. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലൂടെ കൃഷിയില്‍ സുസ്ഥിരത കൈവരിക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചുറ്റുമുള്ള കര്‍ഷകരുടെ...









